ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം: മുന്‍ അമേരികന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി; 8 ആഴ്ചകള്‍ക്കുള്ളില്‍ ശിക്ഷാവിധി
വാഷിംഗ്ടണ്‍: (https://ift.tt/2P6aLnZ) ലോകമെമ്പാടും പ്രതിഷേധം അലയടിച്ച ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ മുന്‍ അമേരികന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ (45) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകമടക്കം ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഷോവിനുള്ള ശിക്ഷ 8 ആഴ്ചകള്‍ക്കുള്ളില്‍ വിധിക്കും. പ്രസിഡന്റ് ജോ ബൈഡന്‍ കോടതി നടപടികള്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു.
2020 മെയ് 25 നായിരുന്നു മിനിയപ്പലിസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയത്. ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടുകുത്തിയിരിക്കുന്ന ഡെറിക്കിന്റെ വിഡിയോ വൈറലായതോടെയാണ് കറുത്തവര്‍ഗക്കാരോടുള്ള ക്രൂരതയ്‌ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നത്.
Powered by Info News For You

Comments
Post a Comment