കള്ളനെ 'ഫൗൾ' അടിച്ച് വീഴ്ത്തി മലയാളി, കാത്തത് 80 ലക്ഷം രൂപ, വീഡിയോ വൈറൽ
ദുബൈ: (www.kvartha.com 15.04.2021) അവസരോചിത ഇടപെടൽ കൊണ്ട് 80 ലക്ഷം രൂപ കാത്ത മലയാളി താരമായി. പണം തട്ടിപ്പറിച്ചു ഓടിയ കള്ളനെ ഫൗൾ അടിച്ച് വീഴ്ത്തുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വടകര വള്ളിയാട് പാറപ്പുറത്ത് ജാഫറാണ് ഏവരുടെയും മനം കവർന്ന ആ മലയാളി. ദുബൈ ദേര ബനിയാ സ്ക്വയർ ലാൻഡ് മാർക് ഹോടെലിന് സമീപത്താണ് ഫുട്ബാൾ സ്കിലിൽ കള്ളനെ വീഴ്ത്തിയത്. കൂട്ടിന് സഹോദരൻ നജീബിന്റെ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളന് അനങ്ങാൻ പോലുമായില്ല.
വിസിറ്റിങ് വീസയിൽ നാട്ടിൽ നിന്നെത്തിയ ജാഫർ ബന്ധുവിന്റെ ജ്യൂസ് കടയിൽ സഹായിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഉച്ച സമയത്ത് കടയുടെ മുന്നിൽ നിൽക്കുമ്പോൾ പെട്ടന്ന് 'കള്ളൻ കള്ളൻ പിടിച്ചോ' എന്ന നിലവിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ ഓടി വരുന്നത് കണ്ടു. പിന്നെ ചിന്തിക്കാൻ സമയം ഒന്നും ഉണ്ടായിരുന്നില്ല. ഫുട്‌ബോളില്‍ അവസാന അടവെന്ന രീതിയില്‍ പുറത്തെടുക്കുന്ന ഫൗൾ അടിച്ച് സ്‌ട്രൈകറായ കള്ളനെ വീഴ്ത്തി. കള്ളൻ ഓടാൻ ശ്രമിച്ചെങ്കിലും പിറകെ വന്നവർ മുകളിൽ ചാടി വീണ് പണം കൈക്കലാക്കി. തുടർന്ന് മോഷ്ടാവിനെ പൊലീസിന് കൈമാറി.
ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിത്. നാലു ലക്ഷത്തോളം ദിർഹമുണ്ടായിരുന്നു. 30 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫറിന്റെ കളിയിലുള്ള പരിചയം സഹായകമാകുകയായിരുന്നു. വടകരയിലെ ക്ലബുകളിലാണ് അദ്ദേഹം ഫുടബോൾ കളിച്ചിട്ടുള്ളത്.
< !- START disable copy paste -->
Powered by Info News For You

Keywords: Dubai, News, Top-Headlines, Robbery, Theft, Malayalee, Malayali beat up thief, saved 80 lakh.
Powered by Info News For You

Comments
Post a Comment