ഓക്‌സിജന്‍ ലഭിച്ചില്ല: വെല്ലൂരിലെ സര്‍കാര്‍ ആശുപത്രിയില്‍ 7 പേര്‍ മരിച്ചതായി പരാതി


ചെന്നൈ: (https://ift.tt/3dy0BpO) വെല്ലൂരിലെ സര്‍കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 7 പേര്‍ മരിച്ചതായി പരാതി. വെല്ലൂര്‍ അടുക്കമ്പാറയിലെ സര്‍കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നവരടക്കം മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതിരുന്നതു മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഓക്‌സിജന്‍ വിതരണം നിലച്ചതിനെക്കുറിച്ച് ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും വിതരണക്കാരുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.

News, National, India, Chennai, Hospital, Patient, Death, Health, COVID-19, Technology, Business, Finance, Allegation, Seven Covid patients die at Vellore government hospital, glitches in oxygen supply alleged


എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതിരുന്നതു മൂലമല്ല മരണമെന്ന് ആരോപണം നിഷേധിച്ച് ആശുപത്രി ഡീന്‍ സെല്‍വി അറിയിച്ചു. ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രോഗികളാണ് മരിച്ചതന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു. കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്റില്‍ പതിവ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതു കണ്ടു രോഗികളും കൂട്ടിരിപ്പുകാരും തെറ്റിദ്ധരിച്ചതാണന്നും വെല്ലൂര്‍ ജില്ലാ മെഡികല്‍ ഓഫിസര്‍ വിശദീകരിച്ചു. 

വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നവരെ വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കുള്ള ഓക്‌സിജന്‍ വിതരണം ഉച്ചയ്ക്ക് 12 മണിയോടെ നിലച്ചെന്നാണ് ആരോപണം. സംഭവത്തില്‍  വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തി.

Keywords: News, National, India, Chennai, Hospital, Patient, Death, Health, COVID-19, Technology, Business, Finance, Allegation, Seven Covid patients die at Vellore government hospital, glitches in oxygen supply alleged

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?