എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ക്യാംപസിനോടു ചേര്‍ന്നുള്ള ചതുപ്പു നിലത്ത് ഇടിച്ചിറക്കി; പൈലറ്റ് ഉള്‍പെടെ 7 പേര്‍ക്ക് പരിക്ക്


കൊച്ചി: (https://ift.tt/3d4L9Bd) ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേര്‍ന്നുള്ള ചതുപ്പു നിലത്ത് ഇടിച്ചിറക്കി. പൈലറ്റ് ഉള്‍പെടെ 7 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. 

രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിയും ഭാര്യയും പൈലറ്റും ഉള്‍പെടെ ഏഴു പേരെയും പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

News, Kerala, Kochi, Business Man, Helicopter, Accident, Technology, Business, Finance, Pilot, Injured, Police, Hospital, Helicopter carrying MA Yousafali crashes in Kochi; 7 injured


ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റര്‍ ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റര്‍ ഇടിച്ച് ഇറങ്ങുകയായിരുന്നെന്നും ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Keywords: News, Kerala, Kochi, Business Man, Helicopter, Accident, Technology, Business, Finance, Pilot, Injured, Police, Hospital, Helicopter carrying MA Yousafali crashes in Kochi; 7 injured

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?