മാലിക് ദീനാറില്‍ നേര്‍ചയായി ലഭിച്ച കുതിര 74,100 രൂപയ്ക്ക് ലേലത്തില്‍ പോയി
കാസര്‍കോട്: (www.kvartha.com 10.04.2021) കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന മുസ്ലീം തീര്‍ഥാടന കേന്ദ്രമായ മാലിക് ദീനാറില്‍ നേര്‍ചയായി ലഭിച്ച കുതിര 74,100 രൂപയ്ക്ക് ലേലത്തില്‍ പോയി. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു ശേഷമാണ് കുതിരയെ ലേലം ചെയ്തത്. വിദ്യാനഗര്‍ കോപ്പ സ്വദേശിയാണ് കുതിരയെ ലേലത്തില്‍ പിടിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ് കര്‍ണാടക തുംകൂരിലെ ചെറുകിട വ്യാപാരിയായ ശംസീറാണ് കുതിരയെ പള്ളിക്ക് നേര്‍ചയായി നല്‍കിയത്.
പള്ളി വളപ്പില്‍ മൂന്ന് മാസത്തെ പരിലാളനത്തിനുശേഷമാണ് കുതിരയെ ലേലം ചെയ്യാന്‍ പള്ളി കമിറ്റി തീരുമാനിച്ചത്. സാധാരണ വളര്‍ത്തുമൃഗങ്ങളായ ആട്, കോഴി തുടങ്ങിയവയും പണവും സ്വര്‍ണവും വെള്ളിയും നല്‍കാറുണ്ടെങ്കിലും പള്ളിയില്‍ കുതിരയെ നേര്‍ചയായി കിട്ടിയത് ഇതാദ്യമാണ്. തന്റെ ബിസിനസ് അഭിവൃദ്ധിപ്പെട്ടതിന്റെ സന്തോഷത്തിലാണ് ശംസീര്‍ കുതിരയെ നല്‍കിയത്. വിനോദ സഞ്ചാര കേന്ദ്രമായ ബേക്കലില്‍ കുതിര സവാരി നടത്തി വരുന്ന നാട്ടുകാരനായ മുസ്തഫ വഴിയാണ് ശംസീര്‍ കുതിരയെ വാങ്ങി പള്ളിക്ക് നല്‍കിയത്.
Keywords: News, Kasaragod, Kerala, State, Top-Headlines, Auction, Horse buy at auction.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment