തിരുവനന്തപുരത്ത് നിന്നും ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള പ്രതിവാര ട്രെയിനുകൾ ഏപ്രിൽ 7 മുതൽ സർവീസ് പുനരാംരംഭിക്കും

കാസർകോട്: (www.kasargodvartha.com 02.04.2021) തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിനുകൾ ഏപ്രിൽ 7 മുതൽ സർവീസ് പുനരാരംഭിക്കും.
                                                                             
Kasaragod, Kerala, News, Thiruvananthapuram, Train, Top-Headlines, Railway, Weekly trains from Thiruvananthapuram to Hazrat Nizamuddin will resume service from April 7.

ഏപ്രിൽ 7 ബുധനാഴ്ച ഉച്ച തിരിഞ്ഞു 2.30 നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06001 ഏപ്രിൽ 9 വെള്ളിയാഴ്ച ഉച്ചക്ക് 12.30 നായിരിക്കും ഡൽഹിയിൽ എത്തിച്ചേരുക.

തിരിച്ചു വെള്ളിയാഴ്ച രാത്രി 10.15 ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06002 മൂന്നാം ദിവസം വൈകീട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മുഴുവൻ കോചുകളും റിസർവേഷൻ ആയിരിക്കും.

തിരുവനന്തപുരത്തുനിന്നും ഉച്ച തിരിഞ്ഞു 2.30 ന് നിസാമുദ്ദീനിലേക്ക് പുറപ്പെടുന്ന വണ്ടി കാസർകോട് വ്യാഴം വെളുപ്പിന് 12.55നും, തിരിച്ച് നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വണ്ടി ഞായർ രാവിലെ 8.20 നുമായിരിക്കും കാസർകോട് എത്തിച്ചേരുക.

കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം ജം, ഉഡുപ്പി, കാർവാർ, മഡ്ഗാവ്, പെർണം, സിന്ധു ദുർഗ്, രത്നഗിരി, ചിപ്ലുന്, പൻവേൽ, വസൈ റോഡ്, സൂറത്ത്, വഡോദര, രത്ലം, കോട്ട, സവായ് മധേപുർ, ഭരത്പുർ, മഥുര എന്നീ സ്റ്റേഷനുകളിലാണ് വണ്ടിക്ക് സ്റ്റോപുള്ളത്. ആഗ്ര വഴിയല്ല പോകുന്നത്. ആദ്യ സർവീസ് ഏപ്രിൽ 7 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.


Keywords: Kasaragod, Kerala, News, Thiruvananthapuram, Train, Top-Headlines, Railway, Weekly trains from Thiruvananthapuram to Hazrat Nizamuddin will resume service from April 7.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?