6 ദിവസത്തെ ഒളിവാസത്തിന് ശേഷം മൂകാംബികയില്‍ നിന്നും മുങ്ങി സനുമോഹന്‍; കണ്ടെത്താനായില്ല; ഗോവയിലും വലവിരിച്ച് പൊലീസ്


കൊച്ചി: (https://ift.tt/3efp566) പുഴയില്‍ മുങ്ങിമരിച്ച പതിമൂന്ന് വയസുകാരി വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് കരുതുന്ന പിതാവ് സനുമോഹനെ മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ് ദിവസം ഹോടെലില്‍ തങ്ങിയ ശേഷം അവിടെനിന്ന് കടന്നുകളഞ്ഞ സനുമോഹന് മൂകാംബികയില്‍ സുഹൃത്തുക്കളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മൂകാംബികയ്ക്കടുത്തുള്ള വനമേഖലയിലടക്കം സനുമോഹനെ തേടി അന്വേഷണ സംഘമെത്തി. 

കൊല്ലൂരിലെ ലോഡ്ജില്‍ സനു മോഹന്‍ താമസിച്ചതായി വെള്ളി രാത്രിയാണു സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണു മുറിയെടുത്തതെന്നും വ്യക്തമായി. ഹോടെലിലെ ബില്‍ അടയ്ക്കാതെയാണ് ഇയാള്‍ മുങ്ങിയത്. ലോഡ്ജില്‍ നല്‍കിയത്, നേരത്തെ ഇയാള്‍ ഉപേക്ഷിച്ച, പ്രവര്‍ത്തന രഹിതമായ ഫോണ്‍ നമ്പറാണ്. ലോഡ്ജിലെ ജീവനക്കാര്‍ ഇതില്‍ വിളിച്ചു നോക്കിയിരുന്നു. ലോഡ്ജ് ജീവനക്കാര്‍ മലയാളികളുടെ സഹായത്തോടെ അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്നാണു സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം മൊബൈല്‍ ഫോണോ എ ടി എം കാര്‍ഡോ ഇയാള്‍ ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ദൃക്‌സാക്ഷി മൊഴികളില്‍ നിന്നുമാണു സനു മോഹനെ പൊലീസ് തിരിച്ചറിഞ്ഞത്.

കൊല്ലൂരിലെ ലോഡ്ജിലേക്കു സനു മോഹന്‍ വരുന്നതിന്റെയും ലോഡ്ജിലിരുന്നു പത്രം വായിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൊല്ലൂരിലെയും മംഗളൂരുവിലെയും പ്രാദേശിക ചാനലുകളിലും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുമുണ്ട്. 2 സംഘങ്ങളാണു മംഗളൂരു, കൊല്ലൂര്‍ മേഖലകളില്‍ സനുവിനായി തെരച്ചില്‍ നടത്തുന്നത്.

മൂകാംബികയില്‍ സനുമോഹന് അടുപ്പമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. താമസിച്ചിരുന്ന ഹോടെലില്‍ നിന്ന് പല തവണ സനുമോഹന്‍ പുറത്തുപോയിട്ടുണ്ട്. ഇത് എവിടെയൊക്കെയായിരുന്നുവെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ ശനിയാഴ്ചയുണ്ടായ ജനതിരക്കും തെരച്ചിലിനെ ബാധിച്ചു. ഞായറാഴ്ചകൂടി മൂകാംബികയില്‍ ക്യാമ്പ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

News, Kerala, Kochi, Father, Daughter, Death, Police, Case, Trending, Crime Branch, Hotel, Sanumohan could not be found in Mookambika either; Police set up nets in Goa too


പൊലീസ് വലയിലാകുമെന്ന് തിരിച്ചറിഞ്ഞ സനുമോഹന്‍ മൂകാംബികയില്‍ നിന്ന് ഗോവയിലേക്ക് കടന്നതായും സൂചനയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ സനുമോഹനെത്താന്‍ സാധ്യതയുള്ളതിനാല്‍ ഡി ജി പി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരോട് സഹായം തേടികൊണ്ട് ഇമെയില്‍ അയച്ചിട്ടുണ്ട്.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണു വഴിത്തിരിവുണ്ടായത്. സനു മോഹനെ 2 ദിവസത്തിനകം പിടിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി സിറ്റി പൊലീസ് കമിഷണര്‍ സി. എച് നാഗരാജു പറഞ്ഞു. സനു മോഹനു വേണ്ടി വിവിധ ഭാഷകളില്‍ തിരച്ചില്‍ നോടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താന്‍ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വ്യക്തമാക്കിയിരുന്നു. 

കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹനെ(40)യും മകള്‍ വൈഗയെയും (13) മാര്‍ച് 20ന് ആണു കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Keywords: News, Kerala, Kochi, Father, Daughter, Death, Police, Case, Trending, Crime Branch, Hotel, Sanumohan could not be found in Mookambika either; Police set up nets in Goa too

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?