മൂന്ന് മിനിറ്റ് നേരത്തേക്ക് അഞ്ച് വയസുകാരിയെ 'തട്ടിക്കൊണ്ട്' പോയി; യുവാവിന് 6 മാസം കഠിന തടവ്, ചർചയായി കോടതി വിധി
മുംബൈ: (www.kvartha.com 14.04.2021) അഞ്ച് വയസുകാരിയെ മൂന്ന് മിനിറ്റ് നേരത്തേക്ക് 'തട്ടിക്കൊണ്ട് പോയ' 22 കാരന് കോടതി ആറ് മാസം തടവും 1000 രൂപ പിഴയും വിധിച്ചു. 2020 ഒക്ടോബറിലാണ് സംഭവം. രാത്രി 11 മണിക്ക് കുട്ടിയുടെ വീടിന്റെ ഗേറ്റിന്റെ മുന്നിൽ കുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ യുവാവ് എടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ബൈക് പാർക് ചെയ്യാൻ പോയതായിരുന്നു അന്നേരം.
ഇതേ തുടർന്ന് യുവാവിനെതിരെ പരാതി നൽകുകയും പോക്സോ ചുമത്തുകയുമായിരുന്നു. 20 ദിവസത്തെ വിചാരണക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. കുട്ടിയെ തനിച്ച് കണ്ടപ്പോൾ താൻ ആകുലതയോടെയാണ് എടുത്തതെന്ന് യുവാവ് വാദിച്ചെങ്കിലും കോടതി നിരസിച്ചു. കുട്ടിയെ എടുക്കുന്നതിന് മുമ്പ് അനുവാദം ചോദിച്ചില്ലെന്നും, കുട്ടി ഉണ്ടായിരുന്നിടത്ത് നിന്ന് യുവാവ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയതായും കോടതി നിരീക്ഷിച്ചു. എന്നാൽ പോക്സോ ചുമത്തിയത് കോടതി ഒഴിവാക്കി. ഏഴ് വർഷം തടവ് നൽകണമെന്ന ആവശ്യവും കോടതി തള്ളി. അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കുട്ടിയെ കൂട്ടിക്കൊണ്ടുപോകുവാൻ യുവാവ് മനപൂർവം സ്ഥലത്തെത്തിയിട്ടില്ല. എന്നാൽ രാത്രി 11 മണിയോടെ അവൾ ഒറ്റയ്ക്കായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ലൈംഗിക ഉദ്ദേശ്യത്തോടെയോ അവളെ പ്രലോഭിപ്പിക്കുന്നതിനോ വേണ്ടിയോ ആണ് ഇത് ചെയ്തതെന്ന് പറയാനാവില്ല. അത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ വശങ്ങളും കുടുംബത്തിന്റെ ഏക ആശ്രയമായ പ്രതിയുടെ പശ്ചാത്തലവും കണക്കിലെടുത്ത് ആറുമാസം കഠിനമായ തടവിനും 1,000 രൂപ പിഴയും ചുമത്തുന്നതായി കോടതി വ്യക്തമാക്കി.
Keywords: Mumbai, Maharashtra, News, Kidnap, Case, Court, Verdict, Discussion, Youth, Bike, Jail, Imprisonment, Fine, Five-year-old girl 'kidnapped' for three minutes; Young man sentenced to 6 months rigorous imprisonment.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment