6 വയസുകാരിയെ ബലിനല്‍കാന്‍ ശ്രമിച്ചതായി മുത്തശിയുടെ പരാതി; മാതാപിതാക്കളടക്കം 5 പേര്‍ അറസ്റ്റില്‍

ഈറോഡ്: (www.kvartha.com 23.04.2021) തമിഴ്‌നാട് ഈറോഡില്‍ ആറു വയസുകാരിയെ ബലിനല്‍കാന്‍ ശ്രമിച്ചുവന്ന പരാതിയില്‍ മാതാപിതാക്കളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കൊച്ചുമകളെ മകളും ഭര്‍ത്താവും ബലിനല്‍കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചു 60കാരിയായ ഭാഗ്യമെന്ന സ്ത്രീയാണ് പൊലീസിനെ സമീപിച്ചത്. ഈറോഡ് സത്യമംഗലത്തിനടുത്തുള്ള പിള്ളിയാംപെട്ടിയിലാണു സംഭവം. കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു പെണ്‍കുട്ടിയെ ബലിനല്‍കാന്‍ ഒരുങ്ങിയത്. 

മകളുടെ 15 വയസുള്ള മകനാണ് അച്ഛനും അമ്മയും കൂടപിറപ്പിനെ കൊല്ലാന്‍ പോകുന്നുവെന്ന വിവരം മുത്തശിയെ അറിയച്ചത്. ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭര്‍ത്താവും ആട്ടിയിറക്കിയതോടെ നേരെ എസ്പി ഓഫിസിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാഗ്യത്തിന്റെ മകള്‍ രഞ്ജിത, ഭര്‍ത്താവ് രമേശ്, രമേശിന്റെ മറ്റൊരു ഭാര്യ ഇന്ദുമതി, മന്ത്രവാദിയായ ധനലക്ഷ്മി, മാരിയപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ധനലക്ഷ്മിയുടെ പ്രേരണയില്‍ വീട്ടില്‍ മനുഷ്യക്കുരുതിക്ക് ഒരുക്കം തുടങ്ങിയിരുന്നതായി രമേശും ഭാര്യമാരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

News, National, Crime, Arrest, Arrested, Complaint, Parents, Girl, 5 arrested for attempt to sacrifice child in Erod

Keywords: News, National, Crime, Arrest, Arrested, Complaint, Parents, Girl, 5 arrested for attempt to sacrifice child in Erod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?