മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ ഉള്‍പെടെ 5 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല

മലപ്പുറം: (www.kvartha.com 23.04.2021) മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പെടുത്തി. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ ഉള്‍പെടെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇതുസംബന്ധിച്ച് കലക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.

കോവിഡ് വ്യാപനത്തിനു ജില്ലാ ഭരണകൂടവും സര്‍കാരും എടുക്കുന്ന നടപടികള്‍ക്ക് അവര്‍ പിന്തുണ നല്‍കിയിരുന്നു. മതനേതാക്കളുടെ ഈ വിഷയത്തിലെ സൂക്ഷ്മതയും പിന്തുണയും അഭിനന്ദനീയവും മാനവികത ഉയര്‍ത്തിക്കാട്ടുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.No more than 5 people may attend ceremonies at places of worship, Malappuram, News, Religion, Kerala Temple, Meeting, COVID-19, Kerala
മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പെടുത്തിയിരിക്കുന്നത്. പതിനാറ് പഞ്ചായത്തുകളില്‍ കൂടി വെള്ളിയാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

പ്രാര്‍ഥനകള്‍ വീട്ടില്‍ വച്ച് നടത്തുകയും ബന്ധുവീടുകളില്‍ പോലും ഒത്തുകൂടാതിരിക്കുകയുമാണ് ഉചിതമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെയാണ് ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പെടുത്തി കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടത്.

ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസം 2,776 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 378 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 2,675 പേര്‍ക്കും ഉറവിടമറിയാത്ത 60 പേര്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 15,221 ആണ്. നിരീക്ഷണത്തിലുള്ളത് 30,484 പേരാണ്.

Keywords: No more than 5 people may attend ceremonies at places of worship, Malappuram, News, Religion, Kerala Temple, Meeting, COVID-19, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?