കേരള മീഡിയ അകാദമി ഫോടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു; മെയ് 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 21.04.2021) കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോടോ ജേര്‍ണലിസം കോഴ്സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടികലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. 

സര്‍കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://ift.tt/2L2ytd8 ല്‍ നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. 

Thiruvananthapuram, News, Kerala, Education, Application, Apply for the Kerala Media Academy Photo Journalism Course till May 5

അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30/കേരള മീഡിയ അക്കാദമി സബ്സെന്റര്‍, ശാസ്തമംഗലം, ഐ സി ഐ സി ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം-10. അപേക്ഷയോടൊപ്പം സര്‍ടിഫികറ്റുകളുടെ പകര്‍പ്പും വെയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 മെയ് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2422275, 2422068, 0471 2726275.

Keywords: Thiruvananthapuram, News, Kerala, Education, Application, Apply for the Kerala Media Academy Photo Journalism Course till May 5



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?