ഛത്തീസ്ഗഡിലെ റായ്പുരില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അപകടം; 5 പേര്‍ വെന്തുമരിച്ചു


റായ്പുര്‍: (https://ift.tt/3efp566) ഛത്തീസ്ഗഡിലെ റായ്പുരില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അപകടം. 5 പേര്‍ വെന്തുമരിച്ചു. ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. റായ്പുരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം. 

ശനിയാഴ്ചയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു.

News, National, India, Hospital, Death, Fire, Case, Chief Minister, Police, 5 Dead After Fire Breaks Out At Covid Hospital In Chhattisgarh's Raipur


'സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി' -മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ താര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, India, Hospital, Death, Fire, Case, Chief Minister, Police, 5 Dead After Fire Breaks Out At Covid Hospital In Chhattisgarh's Raipur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?