മദ്യലഹരിയിലായ 50കാരന്‍ ഓടിളക്കി വീടിനകത്ത് തീയിട്ടു; 4 കുട്ടികളുള്‍പെടെ 6 പേര്‍ വെന്തുമരിച്ചു


ബംഗളൂരു: (https://ift.tt/39Ep4aD) മദ്യലഹരിയിലായ 50കാരന്‍ ഓടിളക്കി വീടിനകത്ത് തീയിട്ടു. 4 കുട്ടികളുള്‍പെടെ വീടിനുള്ളില്‍  ഉറങ്ങുകയായിരുന്ന 6 പേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. 

ദക്ഷിണ കുടകിലെ പൊന്നംപേട്ടിനടുത്ത് മുകുടിഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണ സംഭവം. പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലൈന്‍ വീടുകളിലൊന്നാണ് കത്തിയമര്‍ന്നത്. യെരവാര ഭോജ എന്നയാളാണ് വീടിന് തീയിട്ടതെന്ന് പൊന്നംപേട്ട് പൊലീസ് പറഞ്ഞു. ഭോജയുടെ മകനും തോട്ടം തൊഴിലാളിയുമായ മഞ്ജുവും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. 

ശനിയാഴ്ച ഒരു ബന്ധുവും കുടുംബവും ഇവിടെയെത്തിയിരുന്നു. രാത്രിയില്‍ ഭോജയും ഭാര്യ സീതയും തമ്മില്‍ വഴക്കുണ്ടായി. അതിനുശേഷം ഇരുവരും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭോജ രാത്രി രണ്ടുമണിയോടെ എഴുന്നേറ്റ് വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിനുമുകളില്‍ കയറി മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ വീടിനകത്തുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല.

News, National, India, Bangalore, Crime, Fire, Accused, Death, Children, Police, Case, Family, Treatment, Man Sets Family On Fire In South Kodagu; Six Dead


ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ മൈസൂരിലെ കെ ആര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. മഞ്ജുവിനെയും ബന്ധുവും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Keywords: News, National, India, Bangalore, Crime, Fire, Accused, Death, Children, Police, Case, Family, Treatment, Man Sets Family On Fire In South Kodagu; Six Dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?