ടെക്‌സാസിലെ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരിക്ക്

ഓസ്റ്റിന്‍: (www.kvartha.com 09.04.2021) അമേരികയിലെ ടെക്‌സാസിലെ വ്യവസായ മേഖലയില്‍ വെടിവെയ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രയാനിലെ കാബിനറ്റ് നിര്‍മാണ ബിസിനസ് കേന്ദ്രത്തിലാണ് സംഭവം. സംഭവ സ്ഥലത്ത് നിന്നും പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ബ്രയാന്‍ പൊലീസ് ചീഫ് അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണ്.

News, World, Attack, Shot, Shot dead, Killed, Arrest, Police, Injured, One dead, five injured in Texas cabinet plant shooting

Keywords: News, World, Attack, Shot, Shot dead, Killed, Arrest, Police, Injured, One dead, five injured in Texas cabinet plant shooting


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?