4 വയസുകാരി ബാല്‍കണിയില്‍നിന്ന് കരയുന്നതു കേട്ട് എത്തിയ അയല്‍വാസികള്‍ കണ്ടത് ഇന്ത്യന്‍ ദമ്പതികളുടെ മൃതദേഹം; ഏഴു മാസം ഗര്‍ഭിണിയായിരുന്ന യുവതിയും ഭര്‍ത്താവും യുഎസില്‍ മരിച്ചനിലയില്‍



വാഷിങ്ടണ്‍: (https://ift.tt/39U2A5o) യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ നോര്‍ത്ത് ആര്‍ലിങ്ടന്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിദഗ്ധ പരിശോധനയുടെ റിപോര്‍ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി യു എസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ബാലാജി, ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യു എസ് മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്തു.

ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസുള്ള മകള്‍ വീടിന്റെ ബാല്‍കണിയില്‍നിന്ന് കരയുന്നതു കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

News, World, America, USA, Washington, Dead Body, Couples, Death, Child, Indian Techie, Pregnant Wife Found Dead In US, Daughter, 4, Seen Crying In Balcony


വ്യാഴാഴ്ചയാണ് മരണവിവരം നാട്ടില്‍ അറിയിച്ചതെന്ന് ഭരത് രുദ്രവാര്‍ പറഞ്ഞു. മരണകാരണം സംബന്ധിച്ച് വീട്ടുകാര്‍ക്കും വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ടം റിപോര്‍ടിലെ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നാണ് അവര്‍ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരാഴ്ചയിലധികം സമയം എടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോള്‍ മകളെന്നും ഭരത് പറഞ്ഞു.

2014 ഡിസംബറില്‍ വിവാഹിതരായ ഇരുവരും 2015ലാണ് യുഎസിലേക്ക് പോയത്. പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.

Keywords: News, World, America, USA, Washington, Dead Body, Couples, Death, Child, Indian Techie, Pregnant Wife Found Dead In US, Daughter, 4, Seen Crying In Balcony

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?