വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മഹ്‌മൂദിന് ഓപറേഷൻ വേണം: ഞായറാഴ്ച കെട്ടിവെക്കേണ്ടത് 4 ലക്ഷം, കാരുണ്യത്തിൻ്റെ കൈത്താങ്ങ് തേടി നിർധന കുടുംബം
ഉപ്പള: (www.kasargodvartha.com 25.04.2021) വെള്ളിയാഴ്ച ബന്തിയോട് മുട്ടത്ത് ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കേറ്റ് മംഗളൂറു ദേർളക്കട്ട കെ എസ് ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിറിയ ബത്തേരിയിലെ മഹ്‌മൂദ് ചികിത്സ സഹായം തേടുന്നു.
കഴുത്തിനും എല്ലുകൾക്കും ഗുരുതരമായ പരിക്കുണ്ട്. ഇദ്ദേഹത്തിന് അടിയന്തിരമായി ഓപറേഷൻ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 4 ലക്ഷത്തിലധികം രൂപയാണ് ചികിത്സ സഹായമായി വേണ്ടത്. ഓപറേഷനുള്ള തുക ഞായറാഴ്ചയാണ് ആശുപത്രിയിൽ കെട്ടിവെക്കണ്ടത്. പെൺ മക്കളുടെ ഏക ആശ്രയമായ, നിർധന കുടുംബമായ മഹ്‌മൂദിന് ഈ തുക താങ്ങാൻ കഴിയില്ല.
കാൽ വേദന കാരണം മഹ്‌മൂദിന് മുമ്പ് സ്ഥിരമായി ജോലിക്ക് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഇത് മൂലം വളരെ പ്രയാസപ്പെട്ടാണ് കുടുംബം നാളുകൾ തള്ളി നീക്കിയിരുന്നത്. ദീനാർ നഗറിൽ സർകാർ അനുവദിച്ച മൂന്ന് സെന്റ് ഭൂമിയിൽ ചെറിയൊരു വീട്ടിലാണിവർ താമസിക്കുന്നത്. തങ്ങളെ സഹായിക്കുവാൻ താൽപര്യമുള്ളവർ മുന്നോട്ട് വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. പുണ്യമാസത്തിലുണ്ടായ അപകടം കുടുംബത്തെ ഏറെ വിഷമസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഉദാരമതികളുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ.
ബന്ധപ്പെടേണ്ട നമ്പർ & ഗൂഗിൾ പേ: 9744365385
Mariyamath Riyana.S
A/c No: 46725001018801 (കർണാടക ബാങ്ക്, മംഗൽപ്പാടി ശാഖ)
IFSC: KARB0000467
Keywords: Kasaragod, Kerala, Uppala, Accident, Hospital, Treatment, Doctor, Cash, Injured, News, Mahmood, who was seriously injured in car accident need surgery.
Powered by Info News For You

Comments
Post a Comment