കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോടെലുകള്‍ കേന്ദ്രീകരിച്ച് വ്യാപക റെയ്ഡ്; മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി, 4 പേര്‍ അറസ്റ്റില്‍
കൊച്ചി: (https://ift.tt/3d4L9Bd) കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോടെലുകള്‍ കേന്ദ്രീകരിച്ച് വിവിധ ഏജന്‍സികളുടെ വ്യാപക റെയ്ഡ്. പരിശോധനയില്‍ മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ ഡിസ്‌കോ ജോകിയടക്കം നാല് പേരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. വിവിധ സബ് ഡിവിഷനുകള്‍ക്ക് കീഴിലെ അഞ്ച് ഹോടെലുകളിലെ നിശാപാര്‍ടികളിലാണ് പരിശോധന നടന്നത്.
കസ്റ്റഡിയിലെടുത്തവരെ രണ്ട് മിണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോകി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റാണ് എക്‌സൈസ് രേഖപ്പെടുത്തിയത്.
ഫോര്‍ട് കൊച്ചി, മട്ടാഞ്ചേരി, തൃക്കാക്കര എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ശനിയാഴ്ച രാത്രി 11.20 ഓടെ തുടങ്ങിയ പരിശോധന പുലര്‍ച്ചെ 4 മണിവരെ തുടര്‍ന്നു. ചക്കരപ്പറമ്പിലെ ഹോടെലില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമികലുകള്‍, കഞ്ചാവ് എന്നിവ ഇവിടെ നിന്ന് പിടികൂടി.
മയക്കുമരുന്ന് ഉള്‍പെടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ആഴ്ചതോറുമുള്ള പതിവ് പരിശോധന മാത്രമാണിതെന്നാണ് പൊലീസിന്റെ വിശദീകരണം. എക്‌സൈസ്, കസ്റ്റംസ്, നര്‍കോടിക് സെല്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Powered by Info News For You

Comments
Post a Comment