45 വയസിനു മുകളിലുള്ളവര്‍ കോവിഡ് വാക്സീന്‍ ലഭിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ ബിജെപി നേതാവിന്റെ 22കാരനായ മരുമകന് രണ്ടും ഡോസും ലഭിച്ചു; എങ്ങനെയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നിതിന്‍ റാവത്ത്


മുംബൈ: (https://ift.tt/3dy0BpO) മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ അനന്തരവന് കോവിഡ് വാക്‌സീന്‍ ലഭിച്ചത് വിവാദമാകുന്നു. 22കാരനായ യുവാവിന് കോവിഡ് വാക്‌സീന്റെ രണ്ട് ഡോസും എടുത്തിരുന്നു. ഫഡ്നാവിസിന്റെ മരുമകനായ തന്മയ് ഫഡ്നാവിസ് വാക്സീന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. 

തന്മയ് മുംബൈയില്‍ ആദ്യ ഡോസും നാഗ്പുരിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂടില്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചെന്നാണ് റിപോര്‍ട്. 45 വയസിനു മുകളിലുള്ളവര്‍ വാക്സീന്‍ ലഭിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ ബിജെപി നേതാവിന്റെ 22കാരനായ മരുമകന് എങ്ങിനെയാണ് വാക്സീന്‍ ലഭിച്ചതെന്നു പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നിതിന്‍ റാവത്ത് ആവശ്യപ്പെട്ടു. 

News, National, India, Mumbai, BJP, COVID-19, Trending, Vaccine, Technology, Business, Finance, Congress, Case, Fadnavis under fire as nephew gets vaccine


ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ നിരവധി നേതാക്കള്‍ ഇതു ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. യോഗ്യരായ ആളുകള്‍ വാക്സീന്‍ ലഭിക്കാതെ കഷ്ടപ്പെടുമ്പോഴാണ് 22കാരന്‍ വാക്സീന്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പക്ഷപാതപരമായി പെരുമാറുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Keywords: News, National, India, Mumbai, BJP, COVID-19, Trending, Vaccine, Technology, Business, Finance, Congress, Case, Fadnavis under fire as nephew gets vaccine

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?