പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 44 സീറ്റുകളിലേക്ക് വോടെടുപ്പ് ആരംഭിച്ചു; പലയിടത്തും അക്രമം, മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമീഷന്‍


കൊല്‍ക്കത്ത: (https://ift.tt/328GAPP) പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോടെടുപ്പ് ആരംഭിച്ചു. ഹൗറ, ഹൂഗ്ലി, കൂച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്. വോടെടുപ്പിന് മുമ്പ് ബംഗാളില്‍ പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. കൂച് ബിഹാറിലും ഹൗറയിലും രൂക്ഷമായ സംഘര്‍ഷം നടന്നു. നന്ദിഗ്രാമിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ തൃണമൂല്‍ പ്രവര്‍ത്തകന്‍ മരിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ചതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കടുത്ത അതൃപ്തിയറിയിച്ചു. ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജാഗ്രത കുറവുണ്ടായെന്നും വീഴ്ച തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ തുടര്‍ റാലികള്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. വോടെണ്ണല്‍ ദിനത്തില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

News, National, India, Kolkata, West Bengal, Assembly-Election-2021, West Bengal-Election-2021, Trending, Politics, West Bengal assembly polls: Voting begins for 44 seats in fourth phase


ഇതിനിടെ ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്നായിരുന്നു അക്രമണസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമത ബാനര്‍ജിയുടെ പ്രതികരണം.

അഞ്ചാംഘട്ടം ഏപ്രില്‍ 17നും ആറാംഘട്ടം ഏപ്രില്‍ 22നും ഏഴാംഘട്ടം ഏപ്രില്‍ 26നും എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

Keywords: News, National, India, Kolkata, West Bengal, Assembly-Election-2021, West Bengal-Election-2021, Trending, Politics, West Bengal assembly polls: Voting begins for 44 seats in fourth phase

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?