40ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്ത് തന്നെ കുഴിച്ചിട്ട നിലയില്‍


കേരളം (www.evisionnews.co): 40 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്ത് തന്നെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഞ്ഞിപ്പുര ചോറ്റൂര്‍ ചുള്ളിച്ചോല ചെങ്കല്‍ ക്വാറിക്കു സമീപമാണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഞ്ഞിപ്പുര ചോറ്റൂരില്‍ നിന്ന് 40 ദിവസം മുമ്പ് കാണാതായ സുബീറ ഫര്‍ഹത്തിന്റേ(21)താണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു.

പോലീസിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്. പ്രതി വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് അന്‍വറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായിരുന്ന പ്രതി നല്‍കിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടില്‍ നിന്ന് ഏകദേശം 350 മീറ്റര്‍ അകലെയുള്ള പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫര്‍ഹത്തിനെ മാര്‍ച് 10നാണ് കാണാതായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?