40 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനടുത്ത് തന്നെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
മലപ്പുറം: (www.kasargodvartha.com 21.04.2021) 40 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിനടുത്ത് തന്നെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഞ്ഞിപ്പുര ചോറ്റൂര്‍ ചുള്ളിച്ചോല ചെങ്കല്‍ ക്വാറിക്കു സമീപമാണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഞ്ഞിപ്പുര ചോറ്റൂരില്‍ നിന്ന് 40 ദിവസം മുമ്പ് കാണാതായ സുബീറ ഫര്‍ഹത്തിന്റേ(21)താണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്. പ്രതി വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് അന്‍വറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായിരുന്ന പ്രതി നല്‍കിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടില്‍ നിന്ന് ഏകദേശം 350 മീറ്റര്‍ അകലെയുള്ള പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.
വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫര്‍ഹത്തിനെ മാര്‍ച് 10നാണ് കാണാതായത്. രാവിലെ ഒമ്പത് മണിക്ക് പതിവുപോലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. ക്ലിനിക്കില്‍ എത്താതിരുന്ന ഫര്‍ഹത്തിന്റെ വിവരങ്ങള്‍ ക്ലിനിക്കില്‍ നിന്നു ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്.
Keywords: Malappuram, News, Kerala, Top-Headlines, Missing, Death, Police, Arrest, Custody, House, Body of woman who went missing 40 days ago found buried
Powered by Info News For You

Comments
Post a Comment