നാടുകാണി ചുരത്തില്‍ ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിന് ശേഷം ഡ്രൈവറെ കാണാനില്ല


നിലമ്പൂര്‍: (https://ift.tt/2PDnnn4) നാടുകാണി ചുരത്തില്‍ ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറിയാണ് നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം.

സംഭവശേഷം ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വിവരം. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്. 

News, Kerala, State, Accident, Police, Missing, Freight lorry plunges to a depth of 40 feet in Nadukani pass; Driver is missing after the accident


കേരള അതിര്‍ത്തിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉള്‍പെടെ
 രക്ഷാ പ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ബുധനാഴ്ച രാത്രിയില്‍ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.

Keywords: News, Kerala, State, Accident, Police, Missing, Freight lorry plunges to a depth of 40 feet in Nadukani pass; Driver is missing after the accident

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?