അജ്മീറില്‍ മാതാവിനെയും സഹോദരനെയും ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി, ആക്രമണത്തില്‍ പിതാവും രണ്ട് സഹോദരങ്ങളുമടക്കം 4 പേര്‍ക്ക് പരിക്ക്; 25കാരന്‍ അറസ്റ്റില്‍


ജയ്പൂര്‍: (https://ift.tt/39U2A5o) രാജസ്ഥാനിലെ അജ്മീറില്‍ മാതാവിനെയും സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ പിതാവും രണ്ട് സഹോദരങ്ങളുമടക്കം 4 പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഭിനായ് പട്ടണത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മ കമലാ ദേവി(60), സഹോദരന്‍ ശിവരാജ് (22) എന്നിവരെയാണ് 25കാരനായ അമര്‍ചന്ദ് ജംഗിദ് എന്ന യുവാവ് കൊലപ്പെടുത്തിയത്. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയത്തിയ പിതാവും രണ്ട് സഹോദരങ്ങളും ഒരു അയല്‍വാസിയുമടക്കം നാല് പേരെ അമര്‍ചന്ദ് ആക്രമിക്കുകയും ചെയ്തു. 

News, National, India, Jaipur, Rajasthan, Crime, Police, Arrested, Accused, Family, Brother, Mother, Young man arrested for assault and murder in Rajasthan: Police


അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

Keywords: News, National, India, Jaipur, Rajasthan, Crime, Police, Arrested, Accused, Family, Brother, Mother, Young man arrested for assault and murder in Rajasthan: Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?