പാകിസ്ഥാനില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ആഢംബരഹോടെലിന് നേരെ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് ഗുരുതരം


ക്വെറ്റ: (https://ift.tt/3avrJ6I) പാകിസ്ഥാനില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ആഢംബരഹോടെലിന് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപോര്‍ട്. ഹോടെലിന്റെ പാര്‍കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും പാക് താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചനയെങ്കിലും ആക്രമണം നടന്ന സമയത്ത് അംബാസിഡര്‍ ഹോടെലിലുണ്ടായിരുന്നില്ല. ക്വെറ്റയിലെ വലിയ ആഢംബരഹോടെലായ സെറീന ഹോടെലിലാണ് ആക്രമണമുണ്ടായത്. 

News, World, International, Pakistan, Attack, Terror Attack, Bomb Blast, Death, Crime, Injured, Deadly blast at Pakistan hotel hosting Chinese ambassador leaves 4 dead


ബലൂച് പ്രവിശ്യയിലെ സര്‍കാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഇത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് വ്യക്തമാക്കിയ ബലൂച് പ്രവിശ്യാ സര്‍കാര്‍ വക്താവ് ലിയാഖത് ഷാവാനി, പാകിസ്ഥാന്റെ ശത്രുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. 

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വെറ്റയില്‍ നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ വിഘടനവാദി സംഘടനാഗ്രൂപുകള്‍ക്ക് പങ്കുണ്ടോ എന്ന സംശയം ശക്തമാണ്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ വിഘടനവാദിസംഘടനകളുടെ സാന്നിധ്യം ശക്തമായ മേഖലയാണ് ക്വെറ്റ. പാക് താലിബാനും ഇവിടെ സജീവസാന്നിധ്യമാണ്. പതിറ്റാണ്ടുകളായി സമാനമായ ആക്രമണങ്ങള്‍ ഈ തീവ്രവാദി സംഘടനകളെല്ലാം നടത്താറുമുണ്ട്.

Keywords: News, World, International, Pakistan, Attack, Terror Attack, Bomb Blast, Death, Crime, Injured, Deadly blast at Pakistan hotel hosting Chinese ambassador leaves 4 dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?