മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; കാലില്‍ കുത്തേറ്റ് രാത്രി മുഴുവന്‍ ചോരവാര്‍ന്ന യുവാവ് മരിച്ചു, 3 പേര്‍ പിടിയില്‍
തിരുവനന്തപുരം: (https://ift.tt/3dy0BpO) തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ഓള്‍സെയിന്റ്‌സ് കോളജ് രാജീവ് നഗര്‍ ഷംന മന്‍സിലില്‍ ഷംനാദ് (33) ആണു മരിച്ചത്. ഒപ്പം മദ്യപിച്ച 3 പേര്‍ പിടിയില്‍. മലയിന്‍കീഴ് കരിപ്പൂര് ദുര്‍ഗാ ലൈന്‍ അഭിവില്ലയില്‍ ബിനു ബാബു (34), വഴയില ശാസ്താ നഗര്‍ വിഷ്ണു വിഹാറില്‍ മണിച്ചന്‍ എന്ന വിഷ്ണുരൂപ് (34), ഓള്‍ സെയിന്റ്‌സ് കോളജ് രാജീവ് നഗര്‍ രജിത ഭവനില്‍ കുക്കു എന്ന രജിത്ത് (35) എന്നിവരെയാണു മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കാലില്‍ കുത്തേറ്റ ഷംനാദ് രാത്രി മുഴുവന്‍ ചോര വാര്‍ന്ന് സംഭവസ്ഥലത്ത് മരിച്ചു. ഇടതു കാലില്‍ മുട്ടിന്റെ മുകളില്‍ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ പക്ഷേ ആരും ആശുപത്രിയില്‍ കൊണ്ടു പോയില്ല. പിന്നാലെ വിഷ്ണുവും രജിത്തും വീട്ടില്‍ നിന്നു മുങ്ങി. മദ്യലഹരിയില്‍ ഉറങ്ങിപ്പോയ ബിനു രാവിലെ എണീറ്റപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ ഷംനാദ് മരിച്ചു കിടക്കുന്നത് കണ്ടത്. സംഭവം ബിനു തന്നെയാണ് പൊലീസില്‍ അറിയിച്ചത്.
ബോധം നഷ്ടപ്പെട്ടതിനാല്‍ ഷംനാദിനു മറ്റുള്ളവരുടെ സഹായം തേടാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ മുറിവില്‍ തുണി കൊണ്ടു കെട്ടാന്‍ സ്വയം ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി മലയിന്‍കീഴിലുള്ള ബിനുവിന്റെ വീട്ടില്‍ 4 പേരും മദ്യപിക്കവെ തര്‍ക്കത്തിനിടെ വിഷ്ണു ഷംനാദിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2011ല്‍ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു.
Powered by Info News For You

Comments
Post a Comment