പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍



ചണ്ഡിഗഡ്: (https://ift.tt/39Ep4aD) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ജലന്ദറിലാണ് സംഭവം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത് കുടുംബത്തിലെയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റും ചെയ്തു.

കേസിലെ പ്രധാന പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ മാര്‍ച് 15ന് പെണ്‍കുട്ടിയെ വിളിച്ച് കാമുകനായ സന്ദീപ് 16ന് രാവിലെ ഹരിയാന സിര്‍സ ജില്ലയിലെ മന്‍ഡി ദാബ്‌വാലിയിലെ ബസ് സ്റ്റാന്‍ഡിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ജലന്ദറിലെത്തിയശേഷം വിവാഹം കഴിക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു.   

തുടര്‍ന്ന് കാമുകന്‍ പറഞ്ഞത് പോലെ പിറ്റേന്ന് രാവിലെ ആറുമണിയോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. പഞ്ചാബിലെ കിലാന്‍വാലിയെത്തിയ പെണ്‍കുട്ടിയെ സന്ദീപ് ജലന്ദറിലെത്തിക്കുകയായിരുന്നു. അവിടെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. 

News, National, India, Punjab, Molestation, Accused, Arrest, Police, Complaint, Minor girls, Case, Lured on pretext of marriage by boyfriend, Dalit girl molested by 8 in Jalandhar


എന്നാല്‍ മുറിയില്‍ സന്ദീപിന്റെ സുഹൃത്തുക്കളായ രന്‍ജീത്, ലമ്പു, ബില്ല, രാഹുല്‍, സയ്‌ന്യ, സന്തോഷ്, തിരിച്ചറിയാത്ത ഒരാളും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ അവിടെവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തു. ശേഷം മാര്‍ച് 20ന് രാവിലെ 10 മണിയോടെ പെണ്‍കുട്ടിയെ വീടിന്റെ മുമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളായ അഞ്ചുപേരെ കണ്ടെത്താന്‍ പരിശോധന ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Keywords: News, National, India, Punjab, Molestation, Accused, Arrest, Police, Complaint, Minor girls, Case, Lured on pretext of marriage by boyfriend, Dalit girl molested by 8 in Jalandhar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?