കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട; ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 3 കോടിയുടെ ഹഷീഷ് ഓയില്‍ പിടികൂടി
കോഴിക്കോട്: (https://ift.tt/2QnTEyc) കോഴിക്കോട് രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മൂന്നു കിലോ ഹഷീഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം അന്‍വറിനെ പിടികൂടിയത്. വിപണിയില്‍ മൂന്നുകോടിയിലധികം വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു. ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് എത്തിച്ചത് നിശാപാര്‍ടിക്ക് വേണ്ടിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടെന്ന് അന്‍വര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment