മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോടെലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു; 3 ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്ന് മുനിസിപല്‍ കോര്‍പറേഷന്‍
മുംബൈ: (https://ift.tt/3tfPd79) കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോടെലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോചെലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ അറിയിച്ചു.
നഗരത്തിലെ മൂന്ന് സ്ഥലങ്ങളില്‍ ഈ സൗകര്യങ്ങള്‍ സ്ഥാപിക്കുമെന്നും 200 ഐ സി യു കിടക്കകളും 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പെടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബി എം സി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു. നിര്‍ധനരായ രോഗികള്‍ക്ക് കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
ബി എം സി സ്ഥാപിക്കുന്ന ജംബോ ഫീല്‍ഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസര്‍മാരെ ബി എം സി നിയോഗിച്ചിട്ടുണ്ട്. ഇതിനായി 24 വാര്‍ഡ് വാര്‍ റൂമുകളും തുറക്കും.
നിലവില്‍ മുംബൈയിലെ ഐ സി യു സംവിധാനത്തിന്റെ ശേഷി 325 ബെഡുകള്‍ കൂടി വര്‍ദ്ധിപ്പിച്ചതായി ബി എം സി അധികൃതര്‍ അറിയിച്ചു. ബി എം സി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കോവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന്‍ പ്രാപ്തമാണ് എന്നാണ് ബി എം സി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമേ ബി എം സി ഇടപെട്ട് 1,100 കിടക്കകള്‍ വേറെ തയ്യാറാക്കുന്നുണ്ട്. ഇതിന് പുറമേ 125 ഐ സി യു ബെഡുകളും ഒരുക്കുന്നുണ്ട്.
Powered by Info News For You

Comments
Post a Comment