3 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൈത്തറി വ്യവസായിയെ വാഹനത്തില്‍ തീവച്ചു കൊലപ്പെടുത്തി; ഭാര്യയും മരിച്ചയാളുടെ സഹോദരിയുടെ മകനും അറസ്റ്റില്‍



തിരുപ്പൂര്‍: (https://ift.tt/3d4L9Bd) 3 കോടി ഇന്‍ഷുറന്‍സ് തട്ടാന്‍ വ്യവസായിയെ വാഹനത്തില്‍ തീവച്ചു കൊന്ന ഭാര്യയും മരിച്ചയാളുടെ സഹോദരിയുടെ മകനും അറസ്റ്റില്‍. പെരുമാനല്ലൂര്‍ പൊരശിപാളയത്തു കാറിനു തീപിടിച്ചു പെരുന്തുറ സ്വദേശി രംഗരാജന്‍ (62) മരിച്ച കേസില്‍ ഭാര്യ ജ്യോതിമണി (55), രംഗരാജന്റെ സഹോദരിയുടെ മകന്‍ രാജ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൈത്തറി യൂണിറ്റിനു പുറമേ റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയിരുന്ന രംഗരാജന് ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും തുടര്‍ന്നു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റാണു കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. 15 ദിവസമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രങ്കരാജന്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. 

News, National, Chennai, Tamilnadu, Crime, Accused, Police, Arrest, Vehicles, Wife, Finance, Insurance, Hospital, Tamil Nadu woman kills Handloom businessman to pocket Rs 3.5 crore insurance payout


തീപിടിച്ച കാറില്‍നിന്നു തങ്ങള്‍ ചാടിരക്ഷപ്പെട്ടെന്നും പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്ന രങ്കരാജനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണു ജ്യോതിമണി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ജ്യോതിമണിയെ അവകാശിയാക്കി രംഗരാജന്‍ 3 കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നെന്നും ഇതു തട്ടിയെടുക്കാന്‍ അപകടം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. 

റോഡ് അരികില്‍ നിര്‍ത്തിയ കാര്‍ വീണ്ടും സ്റ്റാര്‍ട് ചെയ്തപ്പോള്‍ തീപിടിച്ചെന്നായിരുന്നു മൊഴി. എന്നാല്‍ കാര്‍ പെട്രോളൊഴിച്ചു കത്തിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വ്യക്തമാക്കി.

Keywords: News, National, Chennai, Tamilnadu, Crime, Accused, Police, Arrest, Vehicles, Wife, Finance, Insurance, Hospital, Tamil Nadu woman kills Handloom businessman to pocket Rs 3.5 crore insurance payout

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?