ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ്
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2021) തലസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ മുന്‍പന്തിയിലുള്ള ആശുപത്രിയായ സര്‍ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ ചികിത്സയിലും 32 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്.
തലസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഈ വര്‍ഷം ആദ്യമായി ഏഴായിരം കവിഞ്ഞിരുന്നു. ആശുപത്രികളില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ എത്തിച്ചേരുന്ന ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരിലും രോഗ വ്യാപനം വര്‍ധിക്കുകയായിരുന്നു. കോവിഡ് ബാധിച്ച ഡോക്ടര്‍മാരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: New Delhi, News, National, COVID-19, Doctor, Treatment, House, Patient, Hospital, 37 Doctors At Delhi's Sir Ganga Ram Hospital Test Positive Amid COVID-19 Surge
Powered by Info News For You

Comments
Post a Comment