35 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞിന്റെ ജനനം; വരവേല്‍ക്കാനായി പിതാവ് ചെലവിട്ടത് 4.5 ലക്ഷം രൂപ

ജയ്പുര്‍: (www.kvartha.com 23.04.2021) 35 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ വരവേല്‍ക്കാനായി 4.5 ലക്ഷം രൂപ ചെലവിട്ട് പിതാവ്. ഹനുമാന്‍ പ്രജാപതിന്റെ ഭാര്യ ചുകി ദേവി രാജസ്ഥാനിലെ നഗൌര്‍ ജില്ലാ ആശുപത്രിയിലാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ ചുകി ദേവിയും കുഞ്ഞും അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഭാര്യവീട്ടില്‍ നിന്ന് ഹനുമാന്‍ പ്രജാപതിന്റെ വീട്ടിലേക്കുള്ള കുഞ്ഞിന്റെ വരവിന് ഹെലികോപ്റ്ററിലാണ് ഒരുക്കിയത്. 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 4.5 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിനായി ചെലവാക്കിയത്. 

Jaipur, News, National, Girl, Birth, Baby, Father, Rajasthan family books helicopter to bring home first girl child born in 35 years

പെണ്‍കുഞ്ഞിന് റിയ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സാധാരണ ഗതിയില്‍ പെണ്‍കുഞ്ഞിന്റെ ജനനം ആരും ആഘോഷിച്ച് കാണാറില്ലെന്നും അതുകൊണ്ട് തന്നെയാണ് താന്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിട്ടതെന്നും ഹനുമാന്‍ പ്രജാപത് പറയുന്നു. മകളെ അവള്‍ ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കുമെന്നും അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നും ഹനുമാന്‍ പ്രജാപത് പറയുന്നു. 
Keywords: Jaipur, News, National, Girl, Birth, Baby, Father, Rajasthan family books helicopter to bring home first girl child born in 35 years


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?