പാലക്കാട് ഐഐടിയില്‍ എം ടെക് പ്രവേശനത്തിനായി ഏപ്രില്‍ 30നകം അപേക്ഷിക്കാം
പാലക്കാട്: (www.kvartha.com 12.04.2021) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാട് ക്യാമ്പസില്‍ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 30നകം https://ift.tt/3caOxY2 വഴി സമര്‍പിക്കണം. വിശദവിവരങ്ങളും കോഴ്‌സുകളും https://iitpkd.ac.in വഴി അറിയാം.
എം ടെക് സ്‌പെഷ്യലൈസേഷനും ഡിസിപ്ലിനും:
ജിയോടെക്‌നികല്‍ എന്‍ജിനിയറിങ് (സിവില്‍), മാനുഫാക്ചറിങ് ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ് (മെകാനികല്‍), ഡേറ്റ സയന്‍സ് (മള്‍ട്ടി ഡിസിപ്ലിനറി), സിസ്റ്റം ഓണ്‍ ചിപ്പ് ഡിസൈന്‍ (ഇലക്ട്രികല്‍/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്), കംപ്യൂട്ടിങ് ആന്‍ഡ് മാത്തമാറ്റിക്‌സ് (മാത്തമാറ്റിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്), പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍ സിസ്റ്റംസ് (ഇലക്ട്രിക്കല്‍) സിവില്‍, മെകാനിക്കല്‍, പ്രൊഡക്ഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, അഗ്രികള്‍ച്ചറല്‍, ഏറോസ്‌പേസ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നീ എന്‍ജിനിയറിങ് ശാഖകളിലെ യു ജി ബിരുദക്കാര്‍, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷണല്‍ റിസര്‍ച്, ഫിസിക്‌സ് (അസ്‌ട്രോഫിസിക്‌സ്, ആസ്‌ട്രോണമി, സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് ആന്‍ഡ് കണ്ടന്‍സ്ഡ് മാറ്റര്‍, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാണ്ടം മെനി-ബോഡി തിയറി എന്നിവയിലൊന്നില്‍ പ്രോജക്ട്/കോഴ്‌സ് ചെയ്തിരിക്കണം) എന്നീ മാസ്റ്റേഴ്‌സ് ബിരുദധാരികള്‍ എന്നിവര്‍ക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം.
Keywords: Palakkad, News, Kerala, Application, Education, Apply for M.Tech admission in Palakkad IIT by April 30
Powered by Info News For You

Comments
Post a Comment