റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ മാര്‍കെറ്റില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത 300 കിലോ മീന്‍ പിടിച്ചെടുത്തു
പൊന്നാനി: (https://ift.tt/3dy0BpO) റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ മീന്‍ മാര്‍കെറ്റില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തു. പൊന്നാനി കൊല്ലന്‍പടിയിലെ മീന്‍ മാര്‍കെറ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത 300 കിലോയോളം മീന്‍ മൂന്ന് സ്റ്റാളുകളില്‍ നിന്നായി പിടികൂടിയത്.
മാര്‍കെറ്റിലെ സ്റ്റാളുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ മൊബൈല്‍ പരിശോധന കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്തത് കണ്ടെത്തിയത്. മത്തി, കണവ, ഏട്ട, ആവോലി, തളയന്‍, ഒമാന്‍ എന്നീ മീനുകളാണ് പിടികൂടിയത്. റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയത്.
Powered by Info News For You

Comments
Post a Comment