ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയായി ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സില്‍ ഇടം നേടിയ സ്ത്രീ 30 വര്‍ഷത്തിന് ശേഷം നഖങ്ങള്‍ മുറിച്ചു; വിഡിയോ


വാഷിങ്ടണ്‍: (https://ift.tt/39U2A5o) ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയായി ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സില്‍ ഇടം നേടിയ സ്ത്രീ 30 വര്‍ഷത്തിന് ശേഷം നഖങ്ങള്‍ മുറിച്ചു. മഖം മുറിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 

അമേരികയിലെ ടെക്‌സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെര്‍മറ്റോളജിയിലെ ഡോ. അലിസണ്‍ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങള്‍ മുറിച്ചത്. വികാരഭരിതമായ ആ രംഗങ്ങള്‍ ആശുപത്രി അധികൃതര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

അയന്നാ വില്യംസ് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സില്‍ കയറിയത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയാണ് ഇവര്‍. എന്നാല്‍ മുപ്പത് വര്‍ഷത്തിന് ശേഷം തന്റെ പ്രിയപ്പെട്ട നഖങ്ങള്‍ മുറിച്ചുമാറ്റിയിരിക്കുകയാണ് അയന്ന. സി എന്‍ എന്നിന്റെ റിപോര്‍ടനുസരിച്ച് 2017 ലാണ് അയന്ന ലോക റെകോര്‍ഡ് നേടിയത്. 

News, World, Washington, America, Entertainment, Video, Record, Guinness Book, Social Media, Woman who had the world's longest fingernails cuts them after nearly 30 years, video


19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖത്തിനുണ്ടായിരുന്നു. രണ്ട് ബോടില്‍ നെയില്‍ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു ഈ നഖങ്ങള്‍ ഭംഗിയാക്കാന്‍. ബുധനാഴ്ച നഖങ്ങള്‍ മുറിക്കുന്നതിന് മുമ്പ് തന്റെ തന്നെ റെകോര്‍ഡിനെ അയന്ന മറികടന്നിരുന്നു. 24 അടി നീളമുണ്ടായിരുന്നു നഖങ്ങള്‍ക്ക്. 

1990 മുതല്‍ അയന്ന നഖങ്ങള്‍ വളര്‍ത്തിത്തുടങ്ങിയിരുന്നു. 'നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ തന്നെയാണ് രാജ്ഞി.' അയന്ന ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സിനോട് പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വിഡിയോ ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Keywords: News, World, Washington, America, Entertainment, Video, Record, Guinness Book, Social Media, Woman who had the world's longest fingernails cuts them after nearly 30 years, video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?