ഭൗമ മണിക്കൂര്‍: ഊര്‍ജ സ്രോതസ്സുകള്‍ കരുതിവെക്കുന്നതില്‍ ദുബൈ ലാഭിച്ചത് 291 മെഗാവാട് വൈദ്യുതി
ദുബൈ: (https://ift.tt/3tfPd79) ലോകമെങ്ങും നടന്ന ഭൗമ മണിക്കൂര്‍ ദിനാചരത്തില്‍ ദുബൈയും പങ്കാളികളായി. വരും തലമുറയ്ക്കായി ഊര്‍ജ സ്രോതസ്സുകള്‍ കരുതിവെക്കുന്നതില്‍ ദുബൈ ലാഭിച്ചത് 291 മെഗാവാട് വൈദ്യുതി. എല്ലാ വിളക്കുകളും അണച്ച് ഭൂമിക്കായി മാറ്റിവെച്ച മണിക്കൂറില്‍ 291 മെഗാവാട് വൈദ്യുതി ഉപഭോഗം കുറക്കാന്‍ ദുബൈ എമിറേറ്റിന് കഴിഞ്ഞു.
മാര്‍ച് 27ന് എര്‍ത് അവറില്‍ പങ്കെടുത്തതിനാല്‍ 118 ടണ്‍ കാര്‍ബണ്‍ ഉദ്വമനം ദുബൈ ഒഴിവാക്കി. തുടര്‍ച്ചയായ 14-ാം വര്‍ഷമാണ് ദുബൈ ഡ്രൈവില്‍ പങ്കെടുത്തത്.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാടര്‍ അതോറിറ്റിയുടെ (ദീവ) എം ഡിയും സി ഇ ഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍, ഭൂമിക്കുവേണ്ടി തങ്ങളുടെ പങ്ക് നിര്‍വഹിച്ചതിന് താമസക്കാര്‍, വിദ്യാഭ്യാസ, ടൂറിസ്റ്റ് സൗകര്യങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, ഡെവലപര്‍മാര്‍ എന്നിവരോട് നന്ദി പറഞ്ഞു. കാര്‍ബണ്‍ ഉദ്വമനത്തിന്റെ കാഠിന്യത്തെക്കുറിച്ചുള്ള ഉയര്‍ന്ന തലത്തിലുള്ള അവബോധത്തെയും ഉപഭോഗ നിരക്ക് കുറക്കാനും വിഭവങ്ങള്‍ പാഴാക്കുന്നത് അവസാനിപ്പിക്കുന്നതിനും ബോധപൂര്‍വവും സുസ്ഥിരവുമായ ഒരു ജീവിതരീതി ദൈനംദിന പരിശീലനമായി സ്വീകരിക്കാനുള്ള ഏകീകൃത നടപടിയുടെ ആവശ്യകതയാണ് ഇത്തരം ദിനാചരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനത്തെ പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ യു എ ഇ പ്രധാന പങ്കാണ് വഹിക്കുന്നത്. ദുബൈ സര്‍കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പെടെ ഒന്നിലധികം കമ്യൂണിറ്റി മേഖലകളില്‍നിന്നുള്ള വിപുലമായ പങ്കാളിത്തം കാലാവസ്ഥവ്യതിയാനത്തെ നേരിടാനുള്ള സഹകരണ ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
2008ല്‍ ഭൗമ മണിക്കൂര്‍ ആചരണം തുടങ്ങിയശേഷം 2021 വരെ 3.12 ജിഗാവാട് മണിക്കൂര്‍ (ജിഗാവാട്) വൈദ്യുതി ഉപഭോഗം കുറക്കാനായി. 1,607 ടണ്‍ കാര്‍ബണ്‍ ഉദ്വമനം ഒഴിവാക്കാനും ഇതിലൂടെ കഴിഞ്ഞു. ദീവയുടെ പരിശ്രമം കഴിഞ്ഞവര്‍ഷങ്ങളില്‍ വൈദ്യുതി ഉപഭോഗം കാര്യമായി കുറക്കുന്നതിന് കാരണമായി.
Powered by Info News For You

Comments
Post a Comment