സുഹൃത്തുക്കള്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കം; കൊച്ചിയില്‍ 25കാരനെ എയര്‍ഗണ്‍ കൊണ്ട് കഴുത്തില്‍ വെടിവച്ചു


കൊച്ചി: (https://ift.tt/3dy0BpO) പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. എറണാകുളത്തെ പെരുമ്പാവൂര്‍ കുറുപ്പംപടി തുരുത്തിയില്‍ ആണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വെടിവയ്പ് നടന്നത്. 

കഴുത്തില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിയേറ്റതിനെ തുടര്‍ന്നു തുരുത്തി പുനത്തില്‍കുടി വീട്ടില്‍ പി എന്‍ വിഷ്ണു (25) എന്ന സന്ദീപിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. സമീപവാസിയും സുഹൃത്തുമായ തുരുത്തിമാലി വീട്ടില്‍ കിരണ്‍ ചന്ദ് (23) ആണ് വെടിവച്ചത്. പ്രതി ഹിരണിനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
           
കടം നല്‍കിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. പതിനായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി സുഹൃത്തുക്കളായ വിഷ്ണുവും ഹിരണും തമ്മിലുണ്ടായ തര്‍ക്കമാണ് വെടി വയ്പ്പില്‍ കലാശിച്ചത്. വിഷ്ണുവിന്റെ പക്കല്‍ നിന്നും ഹിരണ്‍ പതിനായിരം രൂപ കടം വാങ്ങിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല. തുര്‍ന്ന് രാത്രി പണം ആവശ്യപ്പെട്ട് വിഷ്ണു ഹിരണിന്റെ വീട്ടിലെത്തി. പണം കിട്ടാതെ തിരിക പോകില്ലെന്ന് വാശി പിടിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതിനിടെ വീട്ടിലേക്ക് കയറി പോയ ഹിരണ്‍ എയര്‍ ഗണുമായെത്തി വിഷ്ണുവിനെ വെടി വയ്ക്കുകയായിരുന്നു.

News, Kerala, State, Kochi, Friends, Shoot, Police, Custody, Finance, Financial dispute between friends; In Kochi, a 25-year-old man shot in the neck with an airgun


ശബ്ദം കേട്ടെത്തിയ സമീപ വാസികളാണ് കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറുപ്പംപടി പൊലീസ് വീട്ടിലെത്തി ഹിരണിനെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.

വെടി വച്ച കിരണ്‍ ചന്ദ് ഇവിടെ ഇരുചക്ര വാഹനങ്ങളുടെ വര്‍ക് ഷോപ് നടത്തുകയാണ്. പെയിന്റിങ് ജോലിക്കാരനാണു വിഷ്ണു.

Keywords: News, Kerala, State, Kochi, Friends, Shoot, Police, Custody, Finance, Financial dispute between friends; In Kochi, a 25-year-old man shot in the neck with an airgun

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?