സോക്സിനുള്ളിൽ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിലായി

മംഗളുറു: (www.kasargodvartha.com 18.04.2021) 24 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശിയെ മംഗളുറു വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. അബൂബകർ സിദ്ദിഖ് ആണ് പിടിയിലായത്. ഞായറാഴ്ച പുലർചെ ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.                                                                            

Mangalore, Karnataka, Airport, Kasaragod, Natives, Gold, Seized, Gold worth Rs 24.44 lakh seized at Mangalore International Airport from Kasaragod native.

ഇയാളിൽ നിന്ന് 24.44 ലക്ഷം രൂപ വിലമതിക്കുന്ന 504 ഗ്രാം സ്വർണം പിടിച്ചെടുത്തു. ധരിച്ച സോക്‌സിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

കസ്റ്റംസ് ഡെപ്യൂടി കമീഷണർ ഡോ. കപിൽ ഗേഡിന്റെ നേതൃത്വത്തിൽ ഭോംകർ, വികാസ്, ക്ഷിതി എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരനെ പിടികൂടിയത്.


Keywords: Mangalore, Karnataka, Airport, Kasaragod, Natives, Gold, Seized, Gold worth Rs 24.44 lakh seized at Mangalore International Airport from Kasaragod native.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?