ബാഗ്ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ വെന്തുമരിച്ചു
ബാഗ്ദാദ്: (https://ift.tt/3tJaBC6) ഇറാഖിന്റെ തലസ്ഥാനത്തെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ വെന്തുമരിച്ചു. ഇബ്‌നു അല്‍ഖാതിബ് ആശുപത്രിയിലാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്.
ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോവിഡ് രോഗികള്‍ അടക്കം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ അഗ്‌നിരക്ഷാ സംവിധാനമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കോവിഡ് ഐ സി യുവിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തമുണ്ടായതെന്ന് രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപോര്‍ട് ചെയ്യുന്നു.
Powered by Info News For You

Comments
Post a Comment