ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റ് ഇല്ലാത്തതിന് പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി; ഭാരം താങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് വെക്കാത്തതെന്ന് പറഞ്ഞിട്ടും വിട്ടില്ലെന്ന് 23കാരന്‍, ബോധംകെട്ടു വീണു


കായംകുളം: (https://ift.tt/3efp566) ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റ് ഇല്ലാത്തതിന് പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയതായി ആരാപണം. ഭാരം താങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് വെക്കാത്തതെന്ന് പറഞ്ഞിട്ടും അവശനായി ബോധം കെട്ടു വീഴുന്നതു വരെ വിട്ടയച്ചില്ലെന്ന് 23കാരന്‍. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വണ്ടിയില്‍ നിന്നിറക്കി വഴിയില്‍ മാറ്റിനിര്‍ത്തിയെന്നും പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി പരാതിപ്പെട്ടു.

ഗുരുതരമായ വൃക്കരോഗമുള്ള റാഫി 2 വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച് എസ് എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞത്. അപ്പോള്‍ തന്നെ വഴിയില്‍ മാറ്റി നിര്‍ത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. ഇതം സംബന്ധിച്ച് റാഫി ഫേസ്ബുകില്‍ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

'തീരെ അവശനായിരുന്നു. തലവേദനയും മറ്റു പ്രയാസങ്ങളുമുള്ളതിനാല്‍ വേഗം വീട്ടിലെത്താനായിരുന്നു ശ്രമം. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പൊലീസ് തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെല്‍മറ്റിന്റെ ഭാരം താങ്ങാന്‍ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാന്‍ പറഞ്ഞ് ഒരു സിവില്‍ പൊലീസ് ഓഫിസര്‍ തട്ടിക്കയറി. എസ്‌ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു. എസ്‌ഐയോടും കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സിവില്‍ പൊലീസ് ഓഫിസറുടെ പേരു ചോദിച്ചതും ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 

അപ്പോള്‍ തന്നെ വഴിയില്‍ മാറ്റി നിര്‍ത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. മാതാവ് റൈഹാനത്തും പൊലീസിനോട് കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം. 

കെഎസ്യു നേതാവായിരുന്ന റാഫി വൃക്ക തകരാറിനു ചികിത്സിക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ ധനസഹായവാഗ്ദാനവുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതു വാര്‍ത്തയായിരുന്നു. വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ദാതാവ് അപകടത്തില്‍ പെട്ടതോടെ നടപടി നീണ്ടു. സംഭവം സംബന്ധിച്ച്  കായംകുളം ഡി വൈ എസ് പി ക്കു റാഫി പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ഡി വൈ എസ് പി അലക്‌സ് ബേബി അറിയിച്ചു. 

ഹെല്‍മറ്റും മാസ്‌കുമില്ലാതെ എത്തിയതിനാണു തടഞ്ഞതെന്നും രോഗവിവരം പറഞ്ഞപ്പോള്‍ പോകാന്‍ അനുവദിച്ചെങ്കിലും റാഫി അവിടെത്തന്നെ ഇരിക്കുകയായിരുന്നെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും ഡി വൈ എസ് പി പറഞ്ഞു. പരിചയമുള്ള ആരോ എത്തി റാഫിയെ ഓടോറിക്ഷയില്‍ കൊണ്ടുപോയെന്നും കുഴഞ്ഞു വീഴുകയോ ഛര്‍ദിക്കുകയോ ചെയ്തില്ലെന്നും പൊലീസ് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം 

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

ഇന്ന് ഞാന്‍. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോള്‍ തന്നേ... തീരെ അവശനായിരുന്നു. തലവേദനയും ഒക്കെ കൊണ്ടു എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി. സ്‌കൂടര്‍ എടുത്തു. വീട്ടിലേക്ക് പോയ വഴിയില്‍. ട്രാഫിക് പൊലീസിന്റെ നേതൃത്വത്തില്‍ ബോയ്‌സ് സ്‌കൂളിന്റെ ഫ്രണ്ടില്‍ ഉള്ള റോഡില്‍ മറഞ്ഞു നിന്നുള്ള പോലീസ് ചെക്കിങ്.. ഉണ്ടായിരുന്നു..

News, Kerala, State, Kollam, Youth, Health, Health and Fitness, Complaint, Police, Traffic, Facebook, Facebook Post, Social Media, Police stopped him on the way, and the young man, who had just undergone dialysis, fainted


ഹെല്‍മെറ്റ് ഇല്ലാത്തത് കൊണ്ട് പൊലീസ് കൈകാണിച്ചു. നിര്‍ത്തിച്ചു.. അത് അവരുടെ ജോലിയാണ്.. സമ്മതിക്കാം

അപ്പോള്‍ തന്നെ ഞാന്‍. അവരോട് പറഞ്ഞു സാറെ ഞാന്‍. ഡയാലിസിസ് കഴിഞ്ഞു. വരികയാണ്..എനിക്ക് ഇപ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ പറ്റില്ല. ഹെല്‍മെറ്റിന്റെ വെയ്റ്റ് എനിക്ക്. താങ്ങാന്‍ പറ്റില്ല എന്നൊക്കെ.

അപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ എനിക്ക് നേരെ ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കി വെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു...

നീ സാറിനെ.. പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാല്‍ മതിയെന്ന്.. പറഞ്ഞു

ഞാന്‍ Si സാറിനോട്.. പോയി കാര്യം പറഞ്ഞു..
സര്‍ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നില്‍ക്കാന്‍ പോലും വയ്യ എന്നൊക്കെ. പറഞ്ഞു..

ഇവര്‍ ആരും എന്നെ വിടാന്‍. സമ്മതിക്കുന്നില്ല..

ഞാന്‍. ആ സാറിനോട്.. കോണ്‍സ്റ്റബിളിന്റെ പേര് എന്താണ് എന്ന് ചോദിച്ചു..
അവര്‍ക്ക് അത് ഇഷ്ട്ടപെട്ടില്ല...

എന്നെ അവിടെ പിടിച്ചു നിര്‍ത്തി...
അപ്പോഴേക്കും ഞാന്‍ ശരീരം കൊഴിഞ്ഞു താഴെ വീണു...
അടിവയറില്‍ വേദന വന്നപ്പോള്‍ തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാതായി..

വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണില്‍ കിടന്ന് ഇഴഞ്ഞിട്ട് പോലും അവിടുള്ള ഒരു പൊലീസുകാരന്‍ പോലും. തിരിഞ്ഞു നോക്കിയില്ല.. അത് വഴി വന്ന എന്നെ അറിയുന്ന രണ്ട് പിള്ളേര്‍ ഞാന്‍ അവരെ കണ്ടില്ല... അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

അവര് എന്നെ താങ്ങി ഒരു ഓടോ വിളിച്ചു വീട്ടിലേക്ക് വിട്ടു...

അവിടെ നിന്ന പല പൊലീസുകാര്‍ക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു മര്യാദ എന്നോട് അവര് കാണിച്ചില്ല

ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചു..

കായംകുളത്തെ പൊലീസുകാരുടെ പ്രവര്‍ത്തികള്‍ ഇത് ആദ്യമായിട്ട് ഒന്നുമല്ല.

ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കില്‍ Sp ക്കും മനുഷ്യവകാശ കമീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം.. ഇന്ന് ഞാൻ. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോൾ തന്നേ......

Posted by റാഫി പെരിങ്ങാല on Saturday, 17 April 2021
Keywords: News, Kerala, State, Kollam, Youth, Health, Health and Fitness, Complaint, Police, Traffic, Facebook, Facebook Post, Social Media, Police stopped him on the way, and the young man, who had just undergone dialysis, fainted

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?