ഭരണതുടർചയുണ്ടായാൽ സിപിഎമിന്റെ 23ാം പാര്‍ടി കോണ്‍ഗ്രസിന് കേരളം വേദിയാകും
തിരുവനന്തപുരം: (www.kvartha.com 12.04.2021) നിയമസഭ തെരെഞ്ഞെടുപ്പിൽ ഭരണത്തുടര്‍ചയുണ്ടായാല്‍ സിപിഎമിന്റെ 23ാം പാര്‍ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും.
പാര്‍ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിലാണ് കേരളത്തെ പാര്‍ടി കോണ്‍ഗ്രസ് നടത്താന്‍ പരിഗണിക്കുന്നത്. മുന്‍പ് പാര്‍ടി കോണ്‍ഗ്രസുകള്‍ നടന്ന പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെ ഇത്തവണ പരിഗണിക്കില്ല.

രാജ്യമെമ്പാടുനിന്നുമുള്ള പ്രതിനിധികള്‍ക്ക് എത്തിച്ചേരാനുള്ള യാത്രാസൗകര്യവും മികച്ച സംഘടനാശേഷിയുമുള്ള ജില്ലയിലായിരിക്കും പാർടി കോൺഗ്രസ് നടക്കുക. ഹൈദരാബാദിലായിരുന്നു 22ാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്.
1956 ഏപ്രിലിലുണ്ടായ നാലാം പാര്‍ടി കോണ്‍ഗ്രസിനാണ് കേരളം ആദ്യം വേദിയൊരുക്കിയത്. അവസാനം വേദി ഒരുങ്ങിയത് 2012ല്‍ കോഴിക്കോടും. ഈ മാസം നടക്കേണ്ടിയിരുന്ന പാര്‍ടി കോണ്‍ഗ്രസ് കോവിഡിന്റേയും ബംഗാളിലേയും കേരളത്തിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
Keywords: News, Politics, Politiicalparty, Thiruvananthapuram, CPM, Party, Kerala, State, Top-Headlines, Assembly-Election-2021, If there continuity government Kerala will be the venue for 23rd party congress CPM.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment