വീട്ടില്‍ കയറി 21 കാരിയെ കുത്തി വീഴ്ത്തി, യുവാവ് പിടിയില്‍; ഒളിച്ചോടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നെന്ന് പരാതി
മംഗളുരു: (www.kasargodvartha.com 08.04.2021) യുവാവ് വീട്ടില്‍ കയറി 21 കാരിയെ കുത്തി വീഴ്ത്തി. പെണ്‍കുട്ടിയുടെ ഇടതുകൈയ്ക്കും വലതുകൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ബെല്‍ത്തങ്ങാടി ലൈലയിലാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതി ബെല്‍ത്തങ്ങടിയിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് പൊലീസ് പിടിയിലായി.
യുവാവും യുവതിയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഒളിച്ചോടാന്‍ യുവാവ് നിരന്തരം യുവതിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ യുവതി ഇത് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാത്രി 10 മണിയോടെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ പിടിച്ച് പൊലീസിന് കൈമാറി.
Keywords: Karnataka, Mangalore, House, Attack, Police, Love, Woman, 21-year-old woman was stabbed; man arrested.
Powered by Info News For You

Comments
Post a Comment