ഐപിഎല്‍ 2021: സ്വന്തം ഇന്നിംഗ്‌സിന്റെ രണ്ടാം ഭാഗമാണ് താന്‍ കളിച്ചതില്‍ ഏറ്റവും മികച്ചതെന്ന് സഞ്ജു സാംസണ്‍
മുംബൈ: (https://ift.tt/3tfPd79) ഐ പി എലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കളി കൈവിട്ടിട്ടും ക്യാപ്റ്റന് പിന്നാലെയാണിപ്പോഴും ക്രികെറ്റ് ലോകം. രാജസ്ഥാന്‍ റോയല്‍സ് നായക പദവിയില്‍ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേട്ടവുമായി റെകോഡ് പുസ്തകമേറിയ സഞ്ജു സാംസണ്‍ ടീമിന് വിലപ്പെട്ട ജയം സമ്മാനിക്കുമെന്ന് അവസാനം വരെ പ്രതീക്ഷ നല്‍കിയാണ് അവസാന പന്തില്‍ മടങ്ങിയത്.
12 ഫോറും ഏഴു കൂറ്റന്‍ സിക്‌സറുകളുമടക്കം 119 റണ്‍സ് ആയിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം. പഞ്ചാബിന്റെ 221നെതിരെ രാജസ്ഥാന്‍ 217 എടുത്തതില്‍ സഞ്ജുവൊഴികെ ആറു താരങ്ങളും ചേര്‍ന്ന് എടുത്തത് 100ല്‍ താഴെ.
'ആ ഇന്നിംഗ്‌സിന്റെ രണ്ടാം പകുതിയാണ് ഞാന്‍ കളിച്ചതിലേറ്റവും മികച്ചത്. ഞാന്‍ അത്രയും നല്ല ടൈമിങ്ങിലായിരുന്നില്ല. നന്നായി സമയമെടുത്തു. ബൗളര്‍മാരെ ബഹുമാനിച്ചു. സിംഗിള്‍സ് എടുത്തു. പതിയെ താളം കണ്ടെത്തിയതോടെ രണ്ടാം പകുതിയില്‍ ഷോടുകള്‍ പായിച്ചുതുടങ്ങി'- സ്വന്തം ഇന്നിംഗ്‌സിന്റെ രണ്ടാം ഭാഗമായിരുന്നു ശരിക്കും ഇഷ്ടമായതെന്ന് സഞ്ജു പറയുന്നു.
'ഷോടുകള്‍ ഞാന്‍ ആസ്വദിക്കുന്നു. ഷോട് പായിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഉള്ളതിലേക്കുതന്നെ മടങ്ങും. ഓരോന്നും അങ്ങനെ സംഭവിച്ചുപോകുന്നതാണ്. സ്‌കില്‍സിലാണ് എന്റെ ശ്രദ്ധ. പന്ത് നിരീക്ഷിച്ചു മാത്രം പ്രതികരിക്കും. ചിലപ്പോള്‍ വികെറ്റ് പോകും'- താരം കൂട്ടിച്ചേര്‍ക്കുന്നു.
അര്‍ഷദീപ് എറിഞ്ഞ 20ാം ഓവറില്‍ അവസാന രണ്ടു പന്തില്‍ അഞ്ചു റണ്‍സ് മതിയായിരുന്നിട്ടും പൂര്‍ത്തിയാക്കാനാകാതെയാണ് സഞ്ജു മടങ്ങിയത്.
What a game of Cricket !!
— Sanju Samson (@IamSanjuSamson) April 12, 2021
Let’s keep our heads held high and keep moving ahead @rajasthanroyals
🙏🏼 pic.twitter.com/xpZZvn77fn
.@IamSanjuSamson scored a 💯 to remember & despite #RajasthanRoyals falling short by just four runs against #PunjabKings, the #RR skipper won the Man of the Match award. 👏👏
— IndianPremierLeague (@IPL) April 12, 2021
Scorecard 👉 https://t.co/PhX8FyJiZZ #VIVOIPL #RRvPBKS pic.twitter.com/ZJMBZOdKU4
Powered by Info News For You

Comments
Post a Comment