മാസ്‌ക് ധരിക്കാതെ ഡ്യൂടി ചെയ്തതിന് പിന്നാലെ ട്രാഫിക് കോണ്‍സ്റ്റബിളിന് 2,000 രൂപ പിഴ
പുരി: (www.kvartha.com 15.04.2021) മാസ്‌ക് ധരിക്കാതെ ഡ്യൂടി ചെയ്തതിന് പിന്നാലെ ട്രാഫിക് കോണ്‍സ്റ്റബിളിന് 2,000 രൂപ പിഴ. ട്രാഫിക് പൊലീസുകാരന്‍ മാസ്‌ക് ധരിക്കാതെ ഡ്യൂടി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഴ ഈടാക്കുകയായിരുന്നുവെന്ന് പുരി പൊലീസ് സൂപ്രണ്ട് ഡോ. കന്‍വാര്‍ വിശാല്‍ സിങ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ അദ്ദേഹം മാസ്‌ക് ധരിക്കേണ്ടതായിരുന്നു. മാസ്‌ക് ധരിക്കുക അല്ലെങ്കില്‍ പിഴ ഈടാക്കുക. അതല്ലാതെ മറ്റ് വഴിയില്ലെന്നും ഡോ. കന്‍വാര്‍ വിശാല്‍ സിങ് പറഞ്ഞു. പൊലീസ് സേനയിലെ തന്നെ ഉദ്യോഗസ്ഥനില്‍നിന്ന് പിഴ ഈടാക്കിയതിലൂടെ ഒഡീഷ പൊലീസ് മികച്ച മാതൃകയാണ് കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്‌ക് ധരിക്കാത്തവരെ ശിക്ഷിക്കുന്നതില്‍ ഒരു വേര്‍തിരിവും കാണിക്കില്ല. കാരണം, ഇത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണെന്നും പുരി ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് 5,923 പേരില്‍ നിന്ന് പിഴ ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, National, Mask, Fine, Police, Social Media, Puri, On duty traffic policeman fined Rs 2,000 for not wearing mask in Odisha's Puri
Powered by Info News For You

Comments
Post a Comment