ഝാന്‍സിയില്‍ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത സംഭവം; 2 പേര്‍ അറസ്റ്റില്‍
ലക്‌നൗ: (www.kvartha.com 02.04.2021) ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രാഷ്ട്രഭക്ത് സംഗതന്‍ സംഘടന പ്രസിഡന്റ് അന്‍ജല്‍ അര്‍ജാരിയ, ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറി പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രീകളോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരല്ല അറസ്റ്റിലായതെന്നും എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും പൊലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് കഴിഞ്ഞ മാര്‍ച് 19നാണ് കേസിനാസ്പദമായ സംഭവം.
തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡെല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്. രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്. തീവണ്ടിയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Keywords: Lucknow, News, National, Arrest, Arrested, Police, Case, Train, Two held for role in forcing nuns off train
Powered by Info News For You

Comments
Post a Comment