ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്തുള്ള നിതി താഴ്‌വരയില്‍ ഹിമപാതം; 2 ബിആര്‍ഒ ഉദ്യോഗസ്ഥര്‍ മരിച്ചു, 291 പേരെ രക്ഷപ്പെടുത്തി


ഗോപേശ്വര്‍: (https://ift.tt/3tJaBC6) ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്തുള്ള നിതി താഴ്‌വരയില്‍ ഹിമപാതം. ഹിമപാതത്തില്‍ അകപ്പെട്ട 291 പേരെ രക്ഷപ്പെടുത്തി. രണ്ട് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉദ്യോഗസ്ഥര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. 

ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹിമപാതത്തെക്കുറിച്ച് ബി ആര്‍ ഒ അധികൃതരാണ് ആദ്യം അറിയിക്കുകയും, മേഖലയില്‍ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാല്‍ ആളപായമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്. 

News, National, India, Uttarakhand, Death, Rescue, Avalanche, Uttarakhand avalanche: 2 BRO personnel died, at least 291 others rescued; rescue operations underway


കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നല്‍കിയെന്നും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പ്രതികരിച്ചു. ഫെബ്രുവരിയില്‍ ചമോലിയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ എണ്‍പതോളം പേര്‍ മരിച്ചിരുന്നു.

Keywords: News, National, India, Uttarakhand, Death, Rescue, Avalanche, Uttarakhand avalanche: 2 BRO personnel died, at least 291 others rescued; rescue operations underway

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?