കോവിഡ് 19; ഇന്ത്യ, പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തി ഇറാന്‍
തെഹ്‌റാന്‍: (www.kvartha.com 25.04.2021) ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തി ഇറാന്‍. കോവിഡ് വ്യാപനം ക്രമാതീതമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചു. ഇന്ത്യ- ഇറാന്‍ വ്യോമപാതയില്‍ പതിവായി വിമാന സര്‍വിസുകളില്ല. എന്നാല്‍ ഇടക്ക് മാത്രം വിമാന സര്‍വിസുകള്‍ നടത്താറുണ്ടെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് മുഹമ്മദ് ഹസ്സര്‍ സിബാക്ഷ് പറഞ്ഞു.
Keywords: News, World, Ban, Flight, COVID-19, Iran, Pakistan, India, Iran bans flights from India and Pakistan
Powered by Info News For You

Comments
Post a Comment