കോവിഡ് 19; കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും
കുവൈത്ത് സിറ്റി: (www.kasargodvartha.com 03.04.2021) കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സര്‍കാര്‍ പ്രഖ്യാപനം. ജൂണ്‍ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകള്‍. ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഏഴ് മുതല്‍ കുവൈത്ത് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തതിന് മുമ്പ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബൈ ഉള്‍പ്പെടെ ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീന്‍ ഇരുന്നായിരുന്നു ആളുകള്‍ വന്നിരുന്നത്. നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.
Keywords: Kuwait, News, Gulf, World, Top-Headlines, COVID-19, Ban, Entry, Foreigners, COVID-19: Ban on entry of foreigners into Kuwait extended
Powered by Info News For You

Comments
Post a Comment