കോവിഡ് 19; ഇന്ത്യ, പാകിസ്ഥാന്‍ വിമാനങ്ങള്‍ 30 ദിവസത്തേക്ക് വിലക്കി കാനഡ
ഒട്ടാവ: (www.kvartha.com 23.04.2021) ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. കോവിഡ് വ്യാപനം ക്രമാതീതമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വാക്‌സിന്‍, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായെത്തുന്ന കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു.
Keywords: News, World, Flight, Ban, COVID-19, Ottawa, Covid-19: Canada bans flights from India, Pakistan for 30 days
Powered by Info News For You

Comments
Post a Comment