കോവിഡ് 19; 'സ്പുട്നിക് വി' ആദ്യ ബാച് മെയ് 1ന് ഇന്ത്യക്ക് ലഭിക്കും

മോസ്‌കോ: (www.kvartha.com 27.04.2021) റഷ്യന്‍ നിര്‍മിത വാക്സിനായ 'സ്പുട്നിക് വി' ആദ്യ ബാച് മെയ് ഒന്നിന് ഇന്ത്യക്ക് ലഭിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസയാണ് 'സ്പുട്നിക് വി' ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്. ഇതോടെ രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍ ആണ് 'സ്പുട്നിക് വി'. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. 'സ്പുട്നിക് വി' എത്തുന്നതോടെ രാജ്യത്തെ വാക്സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Mosco, News, World, Vaccine, Health, COVID-19, India, Russia, India to receive first batch of Russia's Covid-19 vaccine on May 1

Keywords: Mosco, News, World, Vaccine, Health, COVID-19, India, Russia, India to receive first batch of Russia's Covid-19 vaccine on May 1


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?