ഡെല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം; അനുമതി നല്‍കിയത് 1.34 കോടി ഡോസ് വാക്സിന്

ന്യൂഡെല്‍ഹി: (www.kvartha.com 26.04.2021) ഡെല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് കെജ് രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.Delhi to provide free Covid vaccination to all citizens above 18: CM Kejriwal, New Delhi, News, Health, Health and Fitness, Press meet, Arvind Kejriwal, National
'18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചു. 1.34 കോടി ഡോസ് വാക്സിന്‍ വാങ്ങാനുള്ള അനുമതി നല്‍കി കഴിഞ്ഞു. എത്രയും വേഗത്തില്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കും' എന്നും മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.

രോഗവ്യപാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കും. രാജ്യത്തുടനീളം വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കേന്ദ്രസര്‍കാര്‍ നടപടിയെ കുറ്റപ്പെടുത്തി കെജ്രിവാള്‍ പറഞ്ഞു.
മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18-45 വയസിന് ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഡെല്‍ഹി ഹൈകോടതി ഇടപെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിനിടെ ഇരുവരും കൊമ്പുകോര്‍ത്തതും വാര്‍ത്തയായിരുന്നു.

Keywords: Delhi to provide free Covid vaccination to all citizens above 18: CM Kejriwal, New Delhi, News, Health, Health and Fitness, Press meet, Arvind Kejriwal, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?